മൂന്നാം സെമസ്റ്റർ ആൾജിബ്രാ കാൽക്കുലസ് (2014-2017 അഡ്മിഷൻ) പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എം.എസ്. സി ഫിസിക്സ് മേഴ്സി ചാൻസ് (2019) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കായി 4 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
ഗവൺമെന്റ് കോളേജ് ഫോർ വിമെൻസ് വഴുതക്കാട് സെന്ററിൽ വച്ച് 17,18,19, 20 തീയതികളിൽ നടത്താനിരുന്ന രാം സെമസ്റ്റർ എം. എസ്സി ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ 27, 28,31 ഫെബ്രുവരി 1 എന്നീ തീയതികളിൽ നടത്തുന്നു.
അഞ്ചാം സെമസ്റ്റർ ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ 27,28 തീയതികളിൽ നാഷണൽ കോളേജ് അമ്പലത്തറയിൽ വച്ച് നടത്താനിരുന്ന വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 3,4 തീയതികളിലായി നടത്തുന്നു. അഞ്ചാം സെമസ്റ്റർ ബി.പി.എ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 1 മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.