എരുമേലി: അയ്യപ്പഭക്തരുടെ കാറിൽ നിന്ന് അര ലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇനി ഒരാൾകൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒന്നിന് പുലർച്ചെ എരുമേലി ഓരുങ്കൽകടവിനു സമീപത്തെ സ്വകാര്യ പറമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് തകർത്താണ് മോഷമം നടത്തിയത്. തമിഴ്നാട് തേനി സ്വദേശികളും അയ്യപ്പ ഭക്തരുമായ പത്തംഗ സംഘം കുളി കഴിഞ്ഞ് തിരികെ കാറിനടുത്ത് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളെ ജുവൈനൽ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |