തിരുവനന്തപുരം: ജീവിതത്തിലെ സുവർണരേഖ കൺമുന്നിൽ കണ്ട അസുലഭ മുഹൂർത്തമാണിതെന്ന് പി.നാരായണകുറുപ്പ് കേരളകൗമുദിയോട് പറഞ്ഞു. കാവ്യജീവിതത്തിലെ പ്രധാന നിമിഷമാണിത്. ഒരു കേന്ദ്രസർക്കാർ പുരസ്‌കാരം ചിന്തിച്ചിട്ട് പോലുമില്ല. ഇതിനുമപ്പുറം ഒരു പുരസ്‌കാരം എനിക്ക് ലഭിക്കാനില്ല. എന്നും ദേശീയത ഉയർത്തിപിടിച്ചാണ് പ്രവർത്തിച്ചിട്ടുളളത്. അതൊരിക്കലും കൈവിടില്ല.