തിരുവനന്തപുരം : ഒമിക്രോൺ വ്യാപനം അതിരൂക്ഷമായ സംസ്ഥാനത്ത് പ്രതിദിന രോഗികൾ ആദ്യമായി അരലക്ഷം കടന്നു. ഇന്നലെ 55,475 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയർന്ന് 49.40 ശതമാനത്തിലെത്തി. എറണാകുളത്താണ് രോഗികൾ കൂടുതൽ. കഴിഞ്ഞ ദിവസങ്ങളിലെ 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 84 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
506 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |