ന്യൂയോർക്ക് : കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരെയുള്ള വാക്സിന്റെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചതായി ഫൈസറും ബയോൺടെകും അറിയിച്ചു. 18നും 55നും ഇടയിൽ പ്രായമുള്ള 1,420 വോളന്റിയർമാരിലാണ് ട്രയൽ. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ട്രയൽ. ആദ്യ ഗ്രൂപ്പിൽ നിലവിലെ ഫൈസർ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച് കുറഞ്ഞത് 90 ദിവസം പിന്നിട്ടവരാണ്. ഇവർക്ക് ഒമിക്രോൺ വാക്സിന്റെ ഒന്നോ രണ്ടോ ഡോസ് നൽകും. രണ്ടാം ഗ്രൂപ്പിലുള്ളവർ നിലവിലെ ഫൈസർ വാക്സിന്റെ മൂന്ന് ഡോസ് സ്വീകരിച്ച് കുറഞ്ഞത് 90 ദിവസം പിന്നിട്ടവരാണ്. ഇവർക്ക് ഒമിക്രോൺ വാക്സിന്റെ ഒരു ഡോസോ നിലവിലെ ഫൈസർ വാക്സിന്റെ തന്നെ ഒരു ഡോസോ നൽകും. മൂന്നാമത്തെ ഗ്രൂപ്പിലുള്ളവർ ഇതുവരെയും ഒരു വാക്സിനും സ്വീകരിച്ചിട്ടില്ലാത്തവർ ആണ്. ഇവർക്ക് ഒമിക്രോൺ വാക്സിന്റെ മൂന്ന് ഡോസും നൽകും. 30 മൈക്രോഗ്രാം വാക്സിനാണ് ഓരോ ഡോസിലുമുണ്ടാവുക. മാർച്ചോടെ ഒമിക്രോണിനെതിരെയുള്ള കൊവിഡ് വാക്സിനായി അംഗീകാരം തേടുമെന്ന് ഫൈസർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |