ഇസ്താംബുൾ : ' ഡിറിലിസ് എർത്തുഗ്രുൽ " ( റിസറെക്ഷൻ : എർത്തുഗ്രുൽ ) എന്ന ചരിത്ര സീരീസിലെ ' അർതുക് ബേ " എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ടർക്കിഷ് നടൻ അയ്ബെർക്ക് പെക്കാൻ ( 51 ) അന്തരിച്ചു. ശ്വാസകോശ അർബുദ ബാധിതനായിരുന്നു. വാലി ഒഫ് ദ വുൾഫ്സ് ( കുർട്ട്ലർ വാദിസി ഉൾപ്പെടെ നരവധി സീരീസുകളിൽ അഭിനയിച്ചിട്ടുണ്ട്. ' ടർക്കിഷ് ഗെയിം ഒഫ് ത്രോൺസ് " എന്ന പേരിൽ പ്രസിദ്ധമായ ഡിറിലിസ് എർത്തുഗ്രുൽ 2014 മുതൽ അഞ്ച് സീസണുകളായാണ് തുർക്കിയിലെ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത്. പിന്നീട് നെറ്റ്ഫ്ലിക്സിലെത്തിയതോടെയാണ് ലോകപ്രസിദ്ധമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |