ജക്കാർത്ത : ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പാപുവ പ്രവിശ്യയിലെ സോറോംഗിൽ നൈറ്റ് ക്ലബിലുണ്ടായ ഏറ്റുമുട്ടലിലും തീപിടിത്തത്തിലും 19 മരണം. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം. ഇവിടുത്തെ ഡബ്ൾ ഒ നൈറ്റ് ക്ലബിൽ പ്രദേശവാസികളായ യുവാക്കളുടെ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ഇതിൽ ഒരാൾ കുത്തേറ്റു മരിച്ചു. ഇതിനിടെയുണ്ടായ തീപിടിത്തത്തിൽ 18 പേർ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |