SignIn
Kerala Kaumudi Online
Thursday, 18 April 2024 1.59 PM IST

മഞ്ഞിൽ പുതഞ്ഞ് മെഡിറ്ററേനിയൻ മേഖല

snow

ഇസ്‌താംബുൾ : കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയിൽ കാർഗോ ടെർമിനലിന്റെ മേൽക്കൂര ഇടിഞ്ഞുവീണതോടെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്‌താംബുൾ എയർപോർട്ട് ഇന്നലെ അടച്ചു. അപകടത്തിൽ ആളപായമില്ല. കാലാവസ്ഥ മോശമായതിനാൽ ഇവിടെ നിന്നുള്ള ഏതാനും വിമാന സർവീസുകളും റദ്ദാക്കി. ഇസ്‌താംബുളിൽ മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഷോപ്പിംഗ് മാളുകളും മറ്റും അടച്ചു. അതേ സമയം, ഗ്രീസിലെ ഏഥൻസിൽ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചതായും അധികൃതർ അറിയിച്ചു. കനത്ത ഇരുട്ടും ഗതാഗതകുരുക്കും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈജിയൻ ദ്വീപുകളിലും മഞ്ഞുവീഴ്ച ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.