ദുബായ്: ഐ.സി.സി വനിതാ ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യയുടെ ഷെഫാലി വർമ്മ ബാറ്റർമാരിൽ ഒന്നാം റാങ്കിൽ തിരിച്ചെത്തി. അതേസമയം 2021ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി മന്ഥാന ഒരു സ്ഥാനം താഴോട്ടിറങ്ങി നാലാം സ്ഥാനത്തായി. ഓൾറഔണ്ടർമാരിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ ഒരു സ്ഥാനം മുകളിലേക്ക് കയറി മൂന്നാം സ്ഥാനത്തെത്തി.