SignIn
Kerala Kaumudi Online
Monday, 23 May 2022 8.34 PM IST

തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മുഖത്തടിച്ചു, തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി; വീഡിയോ പുറത്ത്

ajith

കൊച്ചി: സഹപ്രവർത്തകയെ മർദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും യുവാവിനെതിരെ കേസെടുത്തു. ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അജിത് നാരായണനെനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.


പ്രതി യുവതിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ലൈംഗിക അതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം.

കലൂരിലെ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിയെ അജിത്ത് നാരായണൻ മുഖത്തടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. പരാതിയിൽ യുവതിയെ മർദ്ദിച്ചതിനും ദേഹോപദ്രവമേൽപ്പിച്ചതിനും അജിത്തിനെതിരെ കേസെടുത്തു.

തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് നിസാരവകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താൻ നോക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. അജിത്ത് ഒളിവിലാണ്. ഇയാളെ ആയൂർവേദ തിരുമ്മൽ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, WOMAN STAFF HARASSED, KOCHI AYURVEDA CLINIC
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.