SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.22 PM IST

രണ്ടു ദിവസം: 2712 പേർക്ക് കൊവിഡ് ഇന്നലെ 1344 പേർക്ക് 10 ക്ലസ്റ്ററുകൾ

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 1344 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 810 പേർ രോഗമുക്തി നേടി. 20 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 1339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാനത്ത് നിന്ന് വന്ന 5 പേർക്കും രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 1368 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 147274 ആയി. 138690 പേർ രോഗമുക്തരായി. നിലവിൽ 6478 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 6221 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

762 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1503 പേർ ഉൾപ്പെടെ ആകെ 14494 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1567 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. നിലവിൽ ജില്ലയിൽ 10 ആക്ടീവ് കൊവിഡ് ക്ലസ്റ്ററാണ് ഉളളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.