തിരുവനന്തപുരം: കോൺഗ്രസിന്റെ 137ാം ജന്മവാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 137 രൂപ ചലഞ്ച് മാർച്ച് 12 വരെ നീട്ടിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അറിയിച്ചു. ഓൺലൈൻ ചലഞ്ചിൽ പങ്കെടുക്കുന്നതിൽ നേരിട്ട സാങ്കേതിക തടസം കാരണമാണിത്. ദണ്ഡിയാത്രയുടെ 75ാം വാർഷികമായ മാർച്ച് 12ന് സംസ്ഥാനത്തെ 137 തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ ദണ്ഡിയാത്രയുടെ പുനരാവിഷ്‌കാരം നടക്കും. ഉപ്പ് കുറുക്കി നടത്തുന്ന പദയാത്രകളോടെ ചലഞ്ച് അവസാനിക്കും.