SignIn
Kerala Kaumudi Online
Friday, 19 April 2024 4.31 AM IST

എയർ ഇന്ത്യ ഇനി ടാറ്റയുടെ ആകാശത്ത്

air-india

കൊച്ചി: എയർഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കുമെന്നാണ് ഇന്നലെ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞത്. തത്കാലം എയർ ഇന്ത്യയായി പറക്കും. ടാറ്റയുടെ സ്വന്തം ബാനർ വരും. സേവനം മെച്ചപ്പെടുത്താൻ 100ദിന പദ്ധതിയുണ്ട്. സമയനിഷ്‌ഠയും മികച്ച കാബിൻ സേവനവും ഉറപ്പാക്കും. പരാതികൾ പരിഹരിക്കാനും ഉപഭോക്തൃആവശ്യങ്ങൾക്കുമായി ടി.സി.എസ് ആപ്പ്.

വിഭവ സമൃദ്ധം

വിമാനത്തിൽ വിഭവസമൃദ്ധമായ ഭക്ഷണം. ടാറ്റയുടെ എയർലൈൻ കാറ്ററിംഗ് കമ്പനിയായ താജ് സാറ്റ്‌സിന്റെ വിഭവങ്ങൾ. ബിസിനസ് ക്ളാസിൽ വൈൻ, പത്രം, മാഗസിൻ, പുതപ്പ്, തലയിണ. എക്കണോമി ക്ളാസിൽ ശീതളപാനീയങ്ങൾ, പത്രം, മാഗസിൻ.

ആകെ വിമാനങ്ങൾ

141

സ്വന്തം

99

പാട്ടത്തിന്

42

പ്രവർത്തിക്കുന്നത്

118

അറ്റകുറ്റപ്പണി വേണ്ടത്

23

അതിഥികൾ

യാത്രക്കാരെ അതിഥികൾ എന്ന് വിളിക്കും. രത്തൻ ടാറ്റയുടെ ശബ്ദസന്ദേശം കേൾപ്പിക്കും.

വെല്ലുവിളികൾ

 നടപ്പുവർഷം നഷ്‌ടം 5,422.6 കോടി.

 പ്രതിദിന നഷ്‌ടം 20 കോടി.

 അറ്റകുറ്റപ്പണിക്ക് 1,200 കോടി.

 കാബിൻ നവീകരണം 800 കോടി.

 പൈലറ്റുമാരുടെ ശമ്പള കുടിശിക തീർക്കണം.

 ടാറ്റയുടെ എയർ ഏഷ്യ ഇന്ത്യ, വിസ്‌താര എന്നിവ എട്ടുവർഷമായി നഷ്‌ടത്തിൽ.

ടാറ്റയുടെ ഓഹരി

 എയർ ഏഷ്യ ഇന്ത്യയിൽ 84%

 വിസ്‌താരയിൽ 51%

വിപണിവിഹിതം

 എയർഏഷ്യ ഇന്ത്യ : 5.2%

 വിസ്‌താര : 8.3%

 എയർഇന്ത്യയും ചേർത്ത് : 26.7%

 ഒന്നാമത് ഇൻഡിഗോ : 54.3%

ലയനം ഉടൻ

ബഡ്‌ജറ്റ് എയർലൈനുകളായ വിസ്‌താരയും കൊച്ചി ആസ്ഥാനമായ എയർഇന്ത്യ എക്‌സ്‌പ്രസും ടാറ്റ ഉടൻ ലയിപ്പിച്ചേക്കും.

വായ്‌പയ്‌ക്ക് കൺസോർഷ്യം

എയർ ഇന്ത്യക്കായി ടാറ്റയ്‌ക്ക് എസ്.ബി.ഐ കൺസോർഷ്യം വായ്‌പ നൽകും. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയും കൺസോർഷ്യത്തിലുണ്ട്.

എയർ ഇന്ത്യ

 1932 ഒക്‌ടോബർ 15ന് ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ചു.

 പേര് ടാറ്റ എയർലൈൻസ്.

 ആദ്യയാത്ര കറാച്ചി-അഹമ്മദാബാദ്-ബോംബെ റൂട്ടിൽ.

 1953ൽ കേന്ദ്രം ദേശസാത്കരിച്ചു. 2.8 കോടി രൂപ ടാറ്റയ്ക്ക് നൽകി. പേര് എയർ ഇന്ത്യ എന്നാക്കി.

 എയർഇന്ത്യയുടെ തലപ്പത്ത് തുടരാൻ ജെ.ആർ.ഡി ടാറ്റയോട് പ്രധാനമന്ത്രി നെഹ്‌റു നിർദേശിച്ചു.

 1977ൽ ജനതാസർക്കാർ ജെ.ആർ.ഡി ടാറ്റയെ പുറത്താക്കി.

 1994ൽ സ്വകാര്യ കമ്പനികൾ വന്നതോടെ പ്രതാപം മങ്ങി.

 2001ൽ എയർഇന്ത്യയെ വിൽക്കാൻ കേന്ദ്രനീക്കം.

 2007ൽ ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയിൽ ലയിച്ചു.

 2012ൽ മൻമോഹൻ സർക്കാരിന്റെ 580 കോടി ഡോളർ രക്ഷാപാക്കേജ്

 2018ൽ 76% ഓഹരി വിൽക്കാൻ കേന്ദ്രനീക്കം; ആരുംവന്നില്ല.

 2020ൽ 100% ഓഹരിയും വില്പനയ്‌ക്ക്.

 2021 ഒക്ടോബർ 8ന് എയർഇന്ത്യയെ ടാറ്റ സ്വന്തമാക്കി.

 കടബാദ്ധ്യത 62,000 കോടി ഉണ്ടായിരുന്നു

 ഇതിൽ 46,262 കോടി ഓഹരി വില്പനയ്ക്ക് മുമ്പായി രൂപീകരിച്ച എസ്.പി.വി എയർഇന്ത്യ അസറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡിന് കേന്ദ്രം നൽകി എയർഇന്ത്യയുടെ ഉപസ്ഥാപനമായ അലയൻസ് എയർ, കെട്ടിടങ്ങൾ, ഭൂസ്വത്ത് എന്നിവയും എസ്.പി.വിക്ക് നൽകി.

 അലയൻസ് എയറും കേന്ദ്രം വിൽക്കും. പ്രതീക്ഷ 2,000 കോടി

ഇടക്കാല മാനേജ്‌മെന്റ്

ലുഫ്‌താൻസ ജ‌ർമ്മൻ എയർ, ഡെൽറ്റ എയർലൈൻസ്, വെർജിൻ അമേരിക്ക തുടങ്ങിയ കമ്പനികളെ നയിച്ച അമേരിക്കക്കാരൻ ഫ്രെഡ് റീഡ് എയർഇന്ത്യയുടെ സി.ഇ.ഒ ആയേക്കും. വ്യോമയാന രംഗത്ത് 35 വർഷത്തെ പരിചയമുണ്ട്. 1974ൽ ടാറ്റാ ഗ്രൂപ്പ് ഒഫ് ഹോട്ടൽസിൽ റിസോർട്ട് മാനേജരായിരുന്നു. ടാറ്റാ സൺസ് സീനിയർ വൈസ് പ്രസിഡന്റ് നിപുൺ അഗർവാൾ എയർഇന്ത്യയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായേക്കും. തത്കാലം എയർഇന്ത്യയുടെ നിയന്ത്രണം ഇടക്കാല മാനേജ്മെന്റിനായിരിക്കും. ഇതിൽ എയർഏഷ്യ ഇന്ത്യ, ടി.സി.എസ്., ടാറ്റാ സ്‌റ്റീൽ എന്നിവയുടെ പ്രതിനിധികളുണ്ടാകും. ഹിന്ദുസ്ഥാൻ യൂണിലിവർ സി.ഇ.ഒ സഞ്ജീവ് മേത്തയും ഡയറക്ടർ ബോർഡിലെത്തിയേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, AIRINDIA, TATA GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.