SignIn
Kerala Kaumudi Online
Saturday, 20 April 2024 6.57 AM IST

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നാളുകളായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തിരമായി പരിഹാരം കാണണെന്ന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പ്രവീൺ ചന്ദ്ര മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. കടലിനും കായലിനും ഇടയിൽ കഴിയുന്ന ഈ പ്രദേശത്തെ ജനങ്ങൾ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ കിണറുകൾ കുറവാണ്. ഉള്ള കിണറുകളിലാകട്ടെ വെള്ളത്തിൽ ഉപ്പും ഓരും കലർന്നതിനാൽ വസ്ത്രങ്ങൾ അലക്കുന്നതിനു പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. തീരപ്രദേശമായ ഇവിടെ പല വാർഡുകളിലും കൊവിഡ് പടരുകയാണ്. തന്മൂലം പലർക്കും പുറത്തിറങ്ങി വെള്ളം ശേഖരിക്കുവാൻ കഴിയുന്നില്ല. കാശ് മുടക്കി ടാങ്കറിൽ കുടിവെള്ളം അടിക്കേണ്ട സ്ഥിതിയാണ് പല കുടുംബങ്ങൾക്കും. ജനപ്രതിനിധികൾ അടക്കം വാട്ടർ അതോറിട്ടിയിൽ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. കൊവിഡിന്റെ വ്യാപനവും കുടിവെള്ളക്ഷാമവും മൂലം തീരപ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും അടിയന്തരമായി പരിഹാരം കാണുവാൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.