SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.57 PM IST

12 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ

kanjav

പാലക്കാട്: പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സംഘവും ചേർന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തൃശൂർ ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാനെ (42) അറസ്റ്റു ചെയ്തു. വിശാഖപട്ടണത്തിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് തൃശൂർ, ചാവക്കാട് പരിസരപ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രതി പറഞ്ഞു.

പ്രതി ഇതിനു മുമ്പും പലവട്ടം ട്രെയിനിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്. സ്റ്റേഷനിലെ പരിശോധന കണ്ട് ഭയന്ന് പ്ലാറ്റ്ഫോമിൽ ഇറങ്ങി പുറത്തേക്ക് നടക്കുന്ന സമയത്താണ് പ്രതിയെ പിടികൂടിയത്. ആന്ധ്രപ്രദേശ്, ഒറീസ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിളവെടുക്കുന്ന സമയമായതിനാൽ ട്രെയിൻ മാർഗ്ഗം കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വളരെയധികം കൂടിയിട്ടുണ്ട്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ആറ് ലക്ഷത്തോളം രൂപ വില വരും. കേസ് തുടർ അന്വേഷണത്തിനായി പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറി.

വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പാലക്കാട് ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു. ആർ.പി.എഫ് സി.ഐ എൻ.കേശവദാസ്, എക്സൈസ് സിഐ പി.കെ.സതീഷ്, ആർ.പി.എഫ് എ.എസ്.ഐമാരായ കെ.സജു, സജി അഗസ്റ്റിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ് കുമാർ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ എൻ.അഷോക്, സി.ഇ.ഒമാരായ ഷിജു, ജഗജിത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CRIM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.