SignIn
Kerala Kaumudi Online
Thursday, 25 April 2024 6.36 AM IST

കൊവിഡ്: നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടർന്നേക്കും,​ നാളെ ലോക് ഡൗൺ സമാന നിയന്ത്രണം

p

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കടുത്തനിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടർന്നേക്കും. മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയശേഷം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തും. നാളെ സംസ്ഥാനത്ത് ലോക് ഡൗൺ സമാന നിയന്ത്രണമാണ്. രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യാപനതോത് നിയന്ത്രിക്കാനാണ് ശ്രമം. വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകൾ സി വിഭാഗത്തിലേക്ക് മാറ്റാൻ സാദ്ധ്യതയുണ്ട്.

ദേശീയതലത്തിൽ രോഗ വ്യാപനം കുറഞ്ഞുവരുന്നത് ശുഭസൂചകമായി വിലയിരുത്തുന്നു. സംസ്ഥാനത്ത് ഫെബ്രുവരി 15ഒാടെ രോഗവ്യാപന തോത് കുറഞ്ഞുതുടങ്ങുമെന്നാണ് കരുതുന്നത്. രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 3.6 ശതമാനം മാത്രമാണ്. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ പകുതിയിൽ താഴെ ആളുകൾക്ക് മാത്രമാണ് ഒാക്സിജൻ ആവശ്യമായി വരുന്നത്. ബോധവത്കരണം ശക്തിപ്പെടുത്താനും പൊതു ഇടങ്ങളിൽ തിരക്ക് കുറയ്ക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും അടുത്ത കൊവിഡ് അവലോകനയോഗം തീരുമാനിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.