SignIn
Kerala Kaumudi Online
Saturday, 20 April 2024 7.10 AM IST

കേന്ദ്ര ബഡ്‌ജറ്റ് : ആദായ നികുതി ഇളവിന് സാദ്ധ്യത, ഇളവ് പരിധി 2.75 ലക്ഷമോ മൂന്നു ലക്ഷമോ ആക്കിയേക്കും

nirmala

കൊച്ചി: ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതിയിൽ ഇളവ് നൽകാൻ സാദ്ധ്യതയേറെ .കൊവിഡിലെ സാമ്പത്തിക ഞെരുക്കം, നാണയപ്പെരുപ്പക്കുതിപ്പ്, തളരുന്ന ഉപഭോക്തൃ വിപണി എന്നിവ പരിഗണിച്ചാണിത്. കൊവിഡിൽ പ്രത്യക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനെക്കാൾ കൂടിയതും അനുകൂല ഘടകമാണ്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ഇതുൾപ്പെടെ ചില ആനുകൂല്യങ്ങളും ഇളവുകളും ഇടം പിടിച്ചേക്കാം. ഉത്തർപ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബഡ്ജറ്റ് ജനപ്രിയമാകാനും സാദ്ധ്യത.

പ്രതീക്ഷിക്കുന്ന ഇളവുകൾ

 അടിസ്ഥാന ഇളവ്

ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന, രണ്ടര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി ബാദ്ധ്യതയില്ല. സെക്‌ഷൻ 87എ പ്രകാരമുള്ള 100 ശതമാനം റിബേറ്റും കണക്കാക്കിയാൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരും നികുതിയടയ്ക്കേണ്ട. അടിസ്ഥാന ഇളവ് 2016-17ലാണ് രണ്ടു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷമാക്കിയത്. ഇക്കുറി 2.75 ലക്ഷമോ മൂന്നു ലക്ഷമോ ആക്കിയേക്കും. ലൈഫ് ഇൻഷ്വറൻസ്, പ്രോവിഡന്റ് ഫണ്ട്, എഫ്.ഡി, സുകന്യസമൃദ്ധി യോജന തുടങ്ങിയവയിൽ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ബാധകമായ വരുമാനത്തിൽ നേടാവുന്ന നികുതിയിളവിന്റെ പരിധി ഒന്നര ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കിയേക്കാം.

ഭവനവായ്‌പ

ഭവനവായ്‌പയുടെ പലിശബാദ്ധ്യത, ആദായനികുതി ബാധകമായ വരുമാനത്തിൽ നിന്ന് കുറയ്ക്കാവുന്നതിന്റെ പരിധി രണ്ടര ലക്ഷമാക്കിയേക്കാം. നിലവിൽ രണ്ടു ലക്ഷം. ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിൽ നിക്ഷേപിക്കുന്നതിലൂടെ 25,000 രൂപ വരെ ഇളവുണ്ട്. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ. ഈ ആനുകൂല്യവും,. നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ 50,000 രൂപ വരെയുള്ള ഇളവിന്റെ പരിധിയും ഉയർത്തിയേക്കാം.

ആദായ നികുതി സ്ളാബുകൾ

ആദായനികുതി സ്ളാബുകളുടെ ഘടനയിൽ ചെറിയ മാറ്റത്തിന് സാദ്ധ്യത. നിലവിലെ സ്ളാബ് പ്രകാരം 10 ലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം രൂപ വരെ 20 ശതമാനമാക്കിയേക്കും. 15 ലക്ഷത്തിനുമേൽ 30 ശതമാനവും. വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തവർക്ക് പ്രത്യേക ആനുകൂല്യം നൽകിയേക്കും.

കോർപ്പറേറ്റ് നികുതി

2019നു ശേഷം രജിസ്‌ട്രേഷനെടുത്തതും 2023നകം പ്രവർത്തനമാരംഭിക്കുന്നതുമായ മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് 15 ശതമാനമാണ് നികുതി. ഇത് 2021മുതൽ രജിസ്‌ട്രേഷനുള്ളതും 2025നകം പ്രവർത്തനം ആരംഭിക്കുന്നതുമായ കമ്പനികൾക്കും ബാധകമാക്കിയേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INCOME TAX, BUDGET2022, NIRMALA SITHARAMAN, NIRMALA BUDGET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.