ദുബായ് : വാതുവയ്പുകാർ സമീപിച്ച കാര്യം ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കാൻ വൈകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ സിംബാബ്വെ നായകൻ ബ്രണ്ടൻ ടെയ്ലറെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിൽ നിന്നും മൂന്നര വർഷത്തേക്ക് വിലക്കി.2025 ജൂലായ് 8 വരെയാണ് വിലക്ക്. കഴിഞ്ഞ വർഷം ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. വാതുവയ്പുകാർ തനിക്ക് മയക്കുമരുന്ന് നൽകി ബ്ലാക്ക്മെയിൽ ചെയ്തെന്നും ഭീഷണിപ്പെടുത്തി പണം നൽകിയെന്നും ടെയ്ലർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.