മെൽബൺ: ആസ്ട്രേലിയൻ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ്ബാഷിൽ പെർത്ത് സ്കോർച്ചേഴ്സ് ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ സിഡ്നി സിക്സേഴ്സിനെ 79 റൺസിന് കീഴടക്കിയാണ് സ്കോർച്ചേഴ്സ് നാലാം തവണ ബി.ബി.എൽ കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത സ്കോർച്ചേഴ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.
മറുപടിക്കിറങ്ങിയ സിക്സേഴ്സ് 16.2 ഓവറിൽ 92 റൺസിന് ഓൾഔട്ടാവുകയായിരുന്നു. കൊവിഡും പരിക്കും മൂലം സിഡ്നി സിക്സേഴ്സ് പ്ലേ ഓഫിലുൾപ്പെടെ പതിനൊന്നംഗ ടീമിനെ കണ്ടെത്താൻ പോലും പാടുപെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |