കൊല്ലം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ കൊവിഡ് പരിശോധനയ്ക്ക് പോയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരപുത്രനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ കൃഷ്ണൻ നടയ്ക്ക് സമീപം നടയിൽ കിഴക്കതിൽ രാധാകൃഷ്ണപിള്ളയാണ് (58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അർജുനാണ് (20) ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ബൈപ്പാസ് റോഡിൽ പാലത്തറക്കടുത്തായിരുന്നു അപകടം.
ഷാർജയിൽ നിന്ന് നാട്ടിലെത്തിയ രാധാകൃഷ്ണപിള്ള ശനിയാഴ്ച തിരികെ പോകുന്നതിനായി പാലത്തറയിലുള്ള സഹകരണ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനായി വരുമ്പോഴാണ് സ്കൂട്ടറിൽ കാറിടിച്ചത്. ഉടൻ അടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ: ആരതി, പാർവതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |