ജീനോമിക് സ്വീക്വൻസിംഗ് മെഷീൻ എത്തി
കൊച്ചി: കാൻസർ ചികിത്സയിൽ വിപ്ളവകരമായ മാറ്റത്തിന് വഴിയൊരുക്കി ജീനോമിക് സ്വീക്വൻസിംഗ് മെഷീൻ അമേരിക്കയിൽ നിന്ന് കൊച്ചിയിലെത്തി.
നിലവിൽ രോഗനിർണയം നടത്തുന്ന ബയോപ്സി പരിശോധനയുടെ പരിമിതികൾ മറികടന്ന് കാൻസറിന്റെ ഉറവിടംതന്നെ മനസിലാക്കാനും ജനിതക ഘടന തിരിച്ചറിഞ്ഞ് ജീനുകളെ കേന്ദ്രീകരിച്ച് ചികിത്സ നടത്താനും കഴിയുന്ന പരിശോധനാ സംവിധാനം കേരളത്തിൽ ആദ്യമാണ്.
കാർക്കിനോസ് പതോളജി ആൻഡ് ലാബ് മെഡിസിൻ സെന്റർ ഫോർ അഡ്വാൻസ് കാൻസർ ഡയഗ്നോസിസ് ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിലാണ് സംവിധാനം ഒരുങ്ങുന്നത്. അമേരിക്കയിലേക്ക് ചികിത്സതേടി പോകുന്ന പല പ്രമുഖ വ്യക്തികളും ഈ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. സാമ്പിൾ വിദേശത്തേക്ക് അയച്ച് പരിശോധന നടത്താറുമുണ്ട്.മുംബയിലെ ടാറ്റാ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ന്യൂഡൽഹിയിലെ ഒരു ലാബിലും മാത്രമാണ് ഈ സംവിധാനമുള്ളത്.
ചികിത്സ ഫലപ്രദം
#കാൻസറിന്റെ സ്വഭാവവും ഉറവിടവും മനസിലാക്കാം.
#ജനിതകഘടനയും പാരമ്പര്യവും തിരിച്ചറിയാം.
# ജീനുകളിൽ ചികിത്സ നടത്തി രോഗമുക്തി നേടാം.
പാരമ്പര്യ രോഗബാധ
# രോഗത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് സൂചന ലഭിക്കും.
#സഹോദരങ്ങളിലും പിൻഗാമികളിലും രോഗസാദ്ധ്യത തിരിച്ചറിയാം.
#മുൻകൂട്ടി പരിശോധനയും ചികിത്സയും സ്വീകരിക്കാനാകും.
................................
വിദേശത്ത് Rs. 3 ലക്ഷം
# സാമ്പിൾ പരിശോധനയ്ക്ക് വിദേശത്തേക്ക് അയച്ചാൽ രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെ ചെലവാകും. അതിന്റെ മൂന്നിലൊന്നു തുകയേ ഇവിടെ വേണ്ടിവരൂ.
# വിദേശത്തെ റിസൾട്ട് അറിയാൻ ഒരു മാസം വേണം. ഇവിടെ എട്ടു ദിവസം മതിയാകും.
............................
മെഷീൻ വില:
10- 15കോടി വരെ
കാൻസർ ബാധ
#ഇന്ത്യയിൽ ഒരു ലക്ഷത്തിൽ 104.6പേർക്ക്
#കേരളത്തിൽ ഒരു ലക്ഷത്തിൽ 135.3 പേർക്ക്
`കേരളത്തിലും കാൻസർ പരിശോധനയിലും രോഗനിർണ്ണയത്തിലും അതിനൂതന ഘട്ടത്തിന് തുടക്കമാകും.'
-ഡോ.അജിത് നമ്പ്യാർ,
ഡയറക്ടർ.
കാർക്കിനോസ് പാതോളജി ലാബ് ,
സെന്റർ ഫോർ അഡ്വാൻസ് കാൻസർ
ഡയഗ്നോസിസ് ആൻഡ് റിസർച്ച്
`കാൻസർ രോഗനിർണയരംഗത്ത് വിപ്ളവകരമായ മാറ്റമുണ്ടാക്കും ജീനോം ഫ്രീക്വൻസി.'
-ഡോ.സി.എൻ. മോഹനൻനായർ,
ഓങ്കോളജിസ്റ്റ്, എറണാകുളം
മെഡിക്കൽ സെന്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |