SignIn
Kerala Kaumudi Online
Thursday, 18 April 2024 9.55 PM IST

ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായി പ്രേംകുമാർ ചുമതലയേറ്റു

actor-premkumar

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായി നടൻ പ്രേംകുമാർ ചുമതലയേറ്റു. വൈസ് ചെയർപേഴ്സണായിരുന്ന ബീനാപോൾ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർക്കാർ പ്രേംകുമാറിനെ നിയമിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ അക്കാഡമിയുടെ ആസ്ഥാനമന്ദിരത്തിലെത്തിയ പ്രേകുമാറിനെ അക്കാഡമി സെക്രട്ടറി സി. അജോയ്, ട്രഷറർ ആർ. ശ്രീലാൽ, ഡെപ്യൂട്ടി ഡയറക്ടർമാരായ എച്ച്. ഷാജി, എൻ.പി. സജീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അക്കാഡമി ജീവനക്കാരുമായി അദ്ദേഹം ചർച്ച നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR PREMKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.