SignIn
Kerala Kaumudi Online
Thursday, 18 April 2024 8.32 PM IST

കളിക്കളത്തിലെ പൾസറിയാൻ ബാറ്റെടുത്ത് ഡോക്ടർമാർ

1-

 ഇന്ത്യൻ മെഡിക്കൽ അസോ. ക്രിക്കറ്റ് ലീഗ് മാർച്ച് 4 മുതൽ

കൊല്ലം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ ആശുപത്രികൾ പങ്കെടുക്കുന്ന കിഡ്സ് (കൊല്ലം ഐ.എം.എ ഡെവലപ്പ്മെന്റ് സൊസൈറ്റി) ട്രോഫി ക്രിക്കറ്റ് ലീഗ് മാർച്ച് 4 മുതൽ 20 വരെ അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ നടക്കും.

ജില്ലയിൽ ആദ്യമായാണ് ആശുപത്രികളുടെ ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് 4, 5, 6, 11, 12, 13, 20 തീയതികളിൽ വൈകിട്ട് 6 മുതൽ 10 വരെ നടത്തുന്ന ക്രിക്കറ്റ് ലീഗിൽ പൂൾ മത്സരങ്ങൾ, സൂപ്പർ എട്ട്, സെമിഫൈനൽ, ഫൈനൽ ഉൾപ്പടെ 28 മത്സരങ്ങളുണ്ടാകും.

4ന് വൈകിട്ട് 5.30ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്യും. 20ന് രാത്രി 7ന് ഫൈനൽ മത്സരവും തുടർന്ന് സമ്മാനദാനവും നടക്കും.

പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്, ആശ്രാമം ഇ.എസ്.ഐ, പാലത്തറ എൻ.എസ് സഹകരണ ആശുപത്രി, പാലത്തറ ട്രാവൻകൂർ മെഡിക്കൽ കോളേജ്, മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ്, ബിഷപ്പ് ബെൻസിഗർ, ഡോക്ടർ നായേഴ്‌സ്, കൊട്ടിയം കിംസ്, അയത്തിൽ മെഡിട്രീന, കൊട്ടിയം ഹോളിക്രോസ് തുടങ്ങിയ ആശുപത്രികളുടെ ടീമുകളാണ് പങ്കെടുക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി കൊവിഡിനെ നേരിടുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ ആരോഗ്യപ്രവർത്തകർക്ക് പുത്തനുണർവ് നൽകാനും, കൊല്ലത്തെ ആരോഗ്യ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢപെടുത്താനും ലക്ഷ്യം വച്ചാണ് ഐ.എം.എ കൊല്ലം ശാഖ ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നതെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. അനീഷ് കൃഷ്ണൻ, കൺവീനർ ഡോ. ആദർശ് ആനന്ദ്, പ്രസിഡന്റ് ഡോ. വിനോദ് ജോർജ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.