അടൂർ : കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മ യൂത്ത് സെന്ററിൽ നടന്നുവന്ന വോളന്ററി ആക്ഷൻ ഫോഴ്സ് പരിശീലന ക്യാമ്പിന്റെ സമാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോർഡിനേറ്റർ ബിബിൻ എബ്രഹാം അദ്ധ്യക്ഷനായിരുന്നു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്.ബീന, നെഹ്റു യുവകേന്ദ്ര ജില്ലാ കോ - ഓർഡിനേറ്റർ സന്ദീപ് കൃഷ്ണൻ, നെഹ്റു യുവകേന്ദ്ര ജില്ലാക്യാപ്റ്റൻ ഹേമന്ദ് സി. പിള്ള, ഷിജിൻ വർഗീസ്, പ്രശാന്ത് കടമ്പനാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |