SignIn
Kerala Kaumudi Online
Thursday, 25 April 2024 3.52 PM IST

കെ.എസ്.ആർ.ടി.സി പെൻഷൻകാരോടുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹം.

ambala

ആലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷൻകാർ നേരിടുന്ന അവഗണനയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും പെൻഷൻകാരോടുള്ള സർക്കാർ സമീപനത്തിൽ മാറ്റം വരുത്തണമെന്നും പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ പറഞ്ഞു.ആലപ്പുഴയിൽ പി.എൻ.ഇന്ദ്രസേനൻ നഗറിൽ (ബ്രാഹ്മണ സമൂഹം മഠം) ചേർന്ന പെൻഷനേഴ്സ് ഓർഗനൈസേഷൻ നാൽപത്തി രണ്ടാം യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾക്കു മുന്നോടിയായി നടത്തിയ യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വാസുദേവൻപിള്ള , ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, എം.പി.പ്രസന്നൻ ,ജി.തങ്കമണി, കെ.എം.സിദ്ധാർഥൻ ,എ.ബഷീർകുട്ടി ,കെ.ജെ.ആൻറണി,എസ്.പ്രേംകുമാർ ,ബി.ഗോപകുമാർ ,ടി​.സി.ശാന്തിലാൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.