പന്തളം: ലൈസൻസിഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പന്തളം യൂണിറ്റ് കൺവെൻഷൻ , പ്രസിഡന്റ് ബിൽടെക് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ശ്രീകുമാർ ,അനൂപ്കുമാർ. ജി, രതീഷ് കുമാർ, എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ലീന. വി.പി (പ്രസിഡന്റ്) അനൂപ് കുമാർ. ജി, ഷീജാകുമാരി പി.ആർ (വൈസ് പ്രസിഡന്റ്) എൻ. പ്രശാന്ത് (സെക്രട്ടറി), അശോക് സി.ജി, ജയരാജ് സി.ഡി ,(ജോ. സെക്രട്ടറി) പി.രാമചന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |