തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 213/2021) തസ്തികയിലേക്ക് സാദ്ധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം
സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ലെതർ വർക്സ്) (കാറ്റഗറി നമ്പർ 194/2019), ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 552/2021) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക
ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (അനസ്തേഷ്യ) മൂന്നാം എൻ.സി.എ. ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 160/2020),പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിംഗ്) വകുപ്പിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/ ഓവർസയർ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 192/2019) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓൺലൈൻ പരീക്ഷ
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) മാത്തമാറ്റിക്സ്- നാലാം എൻ.സി.എ.- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 490/2021) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 256/2021) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 5 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഫോൺ: 0471 2546412.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |