പത്തനംതിട്ട : പമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പും തൊഴിലുറപ്പ് പദ്ധതിയും ചേർന്ന് പമ്പയാറിൽ നിന്ന് ചെളിയും മൺപുറ്റും നീക്കം ചെയ്തുതുടങ്ങി. ആറന്മുള സത്ര കടവിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില വിനോദ്, പഞ്ചായത്ത് അംഗം രമാദേവി, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജെ. ബേസിൽ, തൊഴിലുറപ്പ് എൻജിനീയർ വിഘ്നേഷ് എം.പിള്ള, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജയകൃഷ്ണൻ, അസിസ്റ്റന്റ് എൻജിനീയർ മായ, ബ്ലോക്ക് തൊഴിലുറപ്പ് എൻജിനീയർ സുമി, ഉഷ രാജേന്ദ്രൻ, ദീപ എസ്. നായർ, ജയ വേണുഗോപാൽ, ഷീജ പ്രമോദ്, ശ്രീനി ചാണ്ടിശേരി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |