പെരിന്തൽമണ്ണ: വളപുരം കടവിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി ടിപ്പർ ലോറിയിൽ നിയമവിരുദ്ധമായി മണൽ കടത്തിയ വളപുരം മനങ്ങനാട് സ്വദേശിയായ കടപുഴയിൽ മുഹമ്മദ് ജംഷീദ് (24) എന്നയാളെ കൊളത്തൂർ സബ് ഇൻസ്പെക്ടർ കെ.പി ചന്ദ്രൻ അറസ്റ്റ് ചെയ്തു. തുടർന്ന് വാഹനം കണ്ടുകെട്ടി. സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ ചെത്തല്ലൂർ, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ ചന്ദ്രൻ മങ്കട, ബൈജു ഒതുക്കുങ്ങൽ എന്നിവരാണ് എസ്.ഐ കൂടാതെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനധികൃത മണൽ കടത്തുക്കാർക്കെതിരെ തുടർന്നും ശക്തമായ നടപടിയെടുക്കുമെന്ന് കൊളത്തൂർ ഇൻസ്പെക്ടർ എ.സജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |