കോഴിക്കോട്: ശിവരാത്രി മഹോത്സത്തിന്റെ ഭാഗമായി ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ ഇന്നലെ തെപ്പോത്സവം കൊണ്ടാടി. വൈകിട്ട് 4 ന് ക്ഷേത്രനടയിൽ ആറാട്ടുകുട കൈമാറ്റച്ചടങ്ങിന് ശേഷം നാദസ്വര കച്ചേരിയോടെ പകൽപ്പൂരം തുടങ്ങി. ഗുരുവായൂർ ദേവസ്വത്തിലെ ചെന്താമരാക്ഷൻ, ജൂനിയർ കേശവൻ, വിഷ്ണു എന്നീ ഗജവീരന്മാർ അണിനിരന്ന പകൽപ്പൂരത്തിന് ബാലുശ്ശേരി കോട്ട പഞ്ചവാദ്യസംഘം അകമ്പടിയേകി. ആനപ്പുറത്ത് ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം ദേവന്മാരെ ചിത്രമണ്ഡപ തടാകത്തിൽ പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച തെപ്പരഥത്തിലേക്ക് ആനയിച്ചു. തടാകമധ്യത്തിലെചിത്രമണ്ഡപത്തിൽ മേൽശാന്തി കെ.വി. ഷിബുശാന്തിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്കുശേഷം ക്ഷേത്രക്കുളത്തിൽ പ്രദക്ഷിണം നടത്തി. ദേവന്മാരുടെ എഴുന്നളളിപ്പ് ക്ഷേത്രത്തിൽ തിരിച്ചെത്തിയതോടെ തെപ്പോത്സവം സമാപിച്ചു.
ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, ജനറൽ സെക്രട്ടറി ഇ. സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി കാശ്മിക്കണ്ടി സജീവ്സുന്ദർ, ട്രഷറർ കെ.വി.അരുൺ, എം.പി.രമേഷ്, പ്രസന്നകുമാർ തറമ്മൽ, ദിനേശൻ കളരിക്കണ്ടി എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |