SignIn
Kerala Kaumudi Online
Thursday, 25 April 2024 12.20 AM IST

46-ാം വയസിലും കളി തുടർന്ന് ബഫൺ

buffon

റോം : പ്രായം 46 ആയെങ്കിലും വിരമിക്കാൻ മനസില്ലാതെ കളിക്കളത്തിൽ തുടരുകയാണ് വിഖ്യാത ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂഗി ബഫൺ. കഴിഞ്ഞ ദിവസമാണ് ബഫൺ ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ക്ലബ് പാർമയുമായി പുതിയ കരാർ ഒപ്പിട്ടത്.തന്റെ 27-ാമത് പ്രൊഫഷണൽ സീസണിനാണ് ബഫൺ തയ്യാറെടുക്കുന്നത്.

1995ൽ തന്റെ 17-ാം വയസിൽ പ്രൊഫഷണൽ താരമായി ബഫൺ അരങ്ങേറിയത് പാർമയിലൂടെയായിരുന്നു.തന്റെ ആദ്യ ക്ളബിലൂടെതന്നെ കളിക്കളത്തോട് ബൈ പറയാനുള്ള ആഗ്രഹവുമായാണ് ബഫൺ പുതിയ കരാർ ഒപ്പിട്ടത് .എന്നാൽ ചുരുങ്ങിയത് മൂന്ന് കൊല്ലം കൂടി കഴിഞ്ഞേ അതുണ്ടാവൂ എന്നാണ് സൂചനകൾ.2024വരെയാണ് ബഫൺ പാർമയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

ഏറ്റവും കൂടുതൽ സെരി എ മത്സരങ്ങളിൽ (675) കളിച്ച റെക്കാഡിന് ഉടമയായ ബഫൺ യുവന്റസിനൊപ്പം 10 സെരി എ കിരീടങ്ങളിൽ മുത്തമിട്ടിട്ടുണ്ട്. ബഫൺ ദീർഘനാൾ ഇറ്റാലിയൻ ദേശീയ ടീമിന്റെയും വലകാത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BUFFON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.