SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.13 AM IST

സ്വർണത്തിളക്കത്തിലേക്ക് തിയേറ്ററുകൾ

h

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് തിയേറ്ററുകൾക്ക് വലിയ ആശ്വാസമാകുന്നു. നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമകൾക്കും റിലീസ് നിശ്ചയിച്ച ചിത്രങ്ങൾക്കും ഒരേപോലെ ആശ്വാസമാണ് തീരുമാനം. ഉപചാരപൂർവ്വം ഗുണ്ടജയൻ, മെമ്പർ രമേശൻ ഒൻപതാം വാർഡ്, വെയിൽ എന്നീ മലയാള ചിത്രങ്ങളും അജിത്തിന്റെ വലിമൈ എന്ന തമിഴ് ചിത്രവുമാണ് നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ഈ ആഴ്ച മുതൽ മാർച്ച് മാസത്തിലെ മേജർ റിലീസുകൾ എത്തും. പുതുവർഷത്തിലെ ആദ്യ മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം. 15 വർഷത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്‌മപർവം മാർച്ച് 3ന് റിലീസ് ചെയ്യും. ടൊവിനോ തോമസ് ചിത്രം നാരദനും മാർച്ച് 3ന് റിലീസ് ചെയ്യും. മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്കുശേഷം സംവിധായകൻ ആഷിഖ് അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുകയാണ്. അന്ന ബെന്നാണ് നായിക. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, വിനായകൻ, ജോജു ജോർജ്, പ്രകാശ് രാജ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പട മാർച്ച് 10ന് റിലീസ് ചെയ്യും. കമാൽ കെ.എം. സംവിധാനം ചെയ്യുന്ന ചിത്രം ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്നബെൻ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന നൈറ്റ് ഡ്രൈവ് മാർച്ച് 11ന് തിയേറ്ററിൽ എത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിൽ സിദ്ദിഖ്, രൺജി പണിക്കർ, കലാഭവൻ ഷാജോൺ, മുത്തുമണി എന്നിവരാണ് മറ്റു താരങ്ങൾ. ഓപ്പറേഷൻ ജാവയ്ക്കുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക മാർച്ച് 25ന് റിലീസ് ചെയ്യും. ലുക്‌മാൻ, ബിനു പപ്പു, ദേവി വർമ്മ, സുധി കോപ്പ, സ്രിന്‌ധ എന്നിവരാണ് മറ്റു താരങ്ങൾ. 50 ലധികം ചിത്രങ്ങളാണ് മൂന്നു മാസത്തിനകം റിലീസ് പ്രതീക്ഷിക്കുന്നത്.

ആർ.ആർ.ആർ, ബിസ്റ്റ്, കെ.ജി.എഫ് 2

ജയ് ഭീമിനുശേഷം സൂര്യയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എതർക്കും തുനിന്തവൻ മാർച്ച് 10ന് റിലീസ് ചെയ്യും. അഞ്ചു ഭാഷകളിലായി എത്തുന്ന ചിത്രം പാണ്ടിരാജാണ് സംവിധാനം.ഏറെ നാളുകൾക്കുശേഷം തിയേറ്റർ റിലീസായി എത്തുന്ന ചിത്രം സൺ പിക് ചേഴ്സാണ് നിർമ്മിക്കുന്നത്. അഞ്ചു ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹനാണ് നായിക.ബ്രഹ്മാണ്ഡ ചിത്രമായ ആർ.ആർ.എഫ് മാർച്ച് 25ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ബാഹുബലിയ്ക്കുശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പോലെ ആർ.ആർ.ആർ വാനോളം പ്രതീക്ഷ നൽകുന്നു.ജൂനിയർ എൻ.ടി ആറും രാം ചരൺ തേജുയുമാണ് പ്രധാന വേഷം വേഷം അവതതിപ്പിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റ് ആണ് മറ്റൊരു മേജർ റിലീസ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റിൽ പൂജ ഹെഗ് ഡേ ആണ് നായിക.ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്‌റ്റർ 2 എന്ന ചിത്രത്തിന് 100 കോടി രൂപയാണ് ബഡ്‌ജറ്റ്. കന്നടയിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും എത്തുന്നുണ്ട്. റോക്കിഭായി ആയി യഷ് വീണ്ടും എത്തുമ്പോൾ ആവേശം കടലാകുമെന്ന് ഉറപ്പ്. സഞ്ജയ് ദത്താണ് പ്രതിനായകൻ. ശ്രീനിധി ഷെട്ടി, രവീണ ടൻണ്ടൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും പ്രശാന്ത് നീൽ തന്നെയാണ്.

സത്യൻ അന്തിക്കാട്, ജയറാം, മീരാജാസ്‌മിൻ ചിത്രം മകൾ, ജയസൂര്യ - മഞ്ജുവാര്യർ ചിത്രം മേരീ ആവാസ് സുനോ എന്നിവ ഏപ്രിൽ റിലീസായാണ് ഒരുങ്ങുന്നത്. രണ്ടുവർഷം ആലസ്യത്തിലായ തിയേറ്ററുകളെ ഉണർത്താൻ പുതിയ ചിത്രങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ. പ്രേക്ഷകർ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ തിയേറ്രർ ഉടമകളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEATRE, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.