SignIn
Kerala Kaumudi Online
Thursday, 25 April 2024 1.35 AM IST

ഇന്നുമുതൽ തിയേറ്ററും ഹോട്ടലുകളും നിയന്ത്രണങ്ങളില്ലാതെ

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലും ഭക്ഷണശാലകളിലും കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇന്നുമുതൽ കൂടുതൽ സജീവമാകും. ബാറുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമയ നിയന്ത്രണവും ഇരിപ്പിട നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്. ഇതോടെ സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിക്കും. അതേസമയം ബാറുകൾ ഇന്ന് അവധിയായതിനാൽ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.

കൊവിഡിന് ശേഷം കഴിഞ്ഞ ഒരുമാസമായി സിനിമ വ്യവസായത്തിൽ ഉണർവ് കൈവന്നിട്ടുണ്ടെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. പ്രണവ് മോഹൻലാലിന്റെ ഹൃദയം അടക്കമുള്ള സിനിമകൾക്ക് നല്ല ഓപ്പണിംഗ് ലഭിച്ചു. അന്യഭാഷ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയത് ഹോളിവുഡ് ചിത്രമായ സ്പൈഡർമാൻ നോ വേ ഹോമായിരുന്നു. അതേസമയം ഇൗ അടുത്ത് റിലീസായ മോഹൻലാൽ ചിത്രത്തിന് നാല് ദിവസം വമ്പൻ കളക്ഷനുണ്ടായിരുന്നെങ്കിലും സോഷ്യൽ മീഡിയയിലെ മനഃപൂർവമുള്ള ഡീഗ്രൈഡിംഗ് വല്ലാതെ ബാധിച്ചു. എങ്കിലും സിനിമ അതിനെ തരണംചെയ്തു. ഇൗ അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകർ തിയേറ്ററുകളിലേക്കെത്തി. മോർണിംഗ് ഷോയ്‌ക്ക് അടക്കം കുടുംബങ്ങൾ തിയേറ്ററിലെത്തിയത് ആൾക്കാരുടെ ഭയം മാറിയതിന് തെളിവാണ്.

വരും ദിവസങ്ങളിലെ റിലീസ്

ഇനി മമ്മൂട്ടി - അമൽ നീരദ് ടീമിന്റെ ഭീഷമപർവ്വവും, ടൊവിനോ തോമസ് - ആഷിഖ് അബു കൂട്ടുകെട്ടിലെത്തുന്ന നാരദനുമാണ് വരും ദിവസങ്ങളിലെ റിലീസ്. ഇൗ സിനിമകൾക്ക് കൂടുതൽ പേരെത്തുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.

ഉണർവിൽ ഹോട്ടലുകൾ

കൊവി‌ഡ് നൽകിയ പ്രതിസന്ധിയിൽ നിന്ന് ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ഹോട്ടൽ - റസ്റ്റോറന്റ് മേഖല. ടൂറിസം മേഖല ഉണർന്നും കൊവിഡ് ഭീതി ഒഴിഞ്ഞതും മേഖലയെ വീണ്ടും സജീവമാക്കിയിട്ടുണ്ടെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു. ചെറു തട്ടുകടകൾ അടക്കം ഇപ്പോൾ സജീവമായത് നല്ലൊരു പ്രതീക്ഷയാണെന്നും അവർ പറഞ്ഞു. അതേസമയം ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.

സർക്കാരിന്റെ പുതിയ ഇളവിൽ വലിയ പ്രതീക്ഷയാണ് . ജനത്തിന് കൊവിഡ് മാറിയെന്ന ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. കൂടുതൽ പേർ ഹോട്ടലുകളിൽ എത്തുന്നുണ്ട്.

-ജി.ജയപാൽ

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

സംസ്ഥാന പ്രസിഡന്റ്

നൂറുശതമാനം ആളുകളെ കയറ്റി തിയേറ്ററുകൾ പ്രവർത്തിക്കാനാവുന്നത് സന്തോഷമുള്ള കാര്യമാണ്. സിനിമ വ്യവസായത്തിന് ഒരു ഉണർവുണ്ടായിട്ടുണ്ട്. കുടുംബങ്ങൾ തിയേറ്ററിലെത്തുന്നുണ്ട്. അതേസമയം മനഃപൂർവ്വമുള്ള ഡീഗ്രൈഡിംഗ് സിനമയ്‌ക്ക് ഗുണം ചെയ്യില്ല.

-ഗിരീഷ് ചന്ദ്രൻ

ശ്രീപദ്മനാഭ തിയേറ്റർ ഉടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.