തിരുവനന്തപുരം: അശാസ്ത്രീയമായ സർവകലാശാല പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സർവകലാശാല ആസ്ഥാനത്ത് നടത്തിയ ധർണ സിൻഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്താനുള്ള എഫ്.യു.ടി.എയുടെ ആഹ്വാനമനുസരിച്ചായിരുന്നു പ്രതിഷേധ ധർണ.സിൻഡിക്കേറ്റ് അംഗം പ്രൊഫസർ കെ. ജി. ഗോപ്ചന്ദ്രൻ, ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫസർ പി. എം. രാധാമണി, ജനറൽ സെക്രട്ടറി ഡോ. എ.കെ. അമ്പോറ്റി, അക്വാട്ടിക് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാർ, കെ. യു. ടി. എ. മുൻ ജനറൽ സെക്രട്ടറി പ്രൊഫ. വി. ബിജു, പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. കെ. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |