തിരുവനന്തപുരം: കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന കുക്കറി ഷോയായ സാൾട്ട് ആൻഡ് പെപ്പറിന് മെട്രോ ഫുഡ്സ് അവാർഡ്. ഇന്ന് വൈകുന്നേരം നാലിന് ഹോട്ടൽ സൗത്ത്പാർക്കിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിലും ആന്റണി രാജുവും ചേർന്ന് അവാർഡ് വിതരണം ചെയ്യും. യാത്രയിലൂടെ വേറിട്ട രുചിക്കാഴ്ചകൾ സമ്മാനിക്കുന്ന സാൾട്ട് ആൻഡ് പെപ്പറിൽ പ്രശസ്ത സിനിമാ, സീരിയൽ താരങ്ങൾ അതിഥികളായി എത്താറുണ്ട്. യൂട്യൂബിലടക്കം ലക്ഷകണക്കിന് ആസ്വാദകരാണ് പരിപാടിക്കുള്ളത്. ആർ.രാംജി കൃഷ്ണനാണ് സംവിധാനം. പ്രശസ്ത ചലച്ചിത്ര-സീരിയൽ താരം ജയകൃഷ്ണനാണ് അവതാരകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |