SignIn
Kerala Kaumudi Online
Friday, 19 April 2024 6.09 PM IST

യുക്രെയിനെ ഒറ്റപ്പെടുത്തരുത്, യൂറോപ്പിനോട് സെലെൻസ്‌കി

ukraine

പ്രസംഗം വികാരഭരിതം

പൊട്ടിക്കരഞ്ഞ് പരിഭാഷക

കീവ് : ഞങ്ങൾ ഞങ്ങളുടെ ഭൂമിക്ക് വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ നഗരങ്ങളെല്ലാം ഉപരോധിച്ചിരിക്കയാണ്. പക്ഷേ ഞങ്ങളെ തകർക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ ശക്തരാണ്. ഞങ്ങൾ യുക്രേനിയൻകാരാണ്...

യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഇന്നലെ യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗം വികാരനിർഭരമായി.

യുക്രെയിനിൽ ആറു ദിവസമായി റഷ്യ കടന്നാക്രമണം നടത്തുമ്പോൾ യൂറോപ്യൻ യൂണിയന്റെ സഹായം തേടിയാണ് സെലെൻസ്‌കി വീഡിയോ ലിങ്ക് വഴി യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിച്ചത്.

നിങ്ങൾ ഞങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണം. നിങ്ങൾ ഞങ്ങളെ കൈവിടില്ലെന്ന് തെളിയിക്കണം.നിങ്ങൾ യഥാർത്ഥ യൂറോപ്യന്മാരാണെന്ന് തെളിയിക്കണം. അപ്പോൾ ജീവിതം മരണത്തെ ജയിക്കും. അപ്പോൾ പ്രകാശം ഇരുട്ടിനെ ജയിക്കും. ഞങ്ങൾ കൂടി ഉണ്ടെങ്കിൽ യൂറോപ്പ് കൂടുതൽ ശക്തമാകും. നിങ്ങൾ ഇല്ലെങ്കിൽ യുക്രെയിൻ ഒറ്റപ്പെട്ടു പോകും - വികാരത്തോടെ സെലെൻസ്‌കി പറഞ്ഞു നിറുത്തിയപ്പോൾ യൂറോപ്യൻ പാർലമെന്റംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.

പിന്നീട് സെലെൻസ്‌കിയുടെ പ്രസംഗം ഒരു ജർമ്മൻ ചാനലിന് വേണ്ടി പരിഭാഷപ്പെടുത്തിയ യുക്രേനിയൻ വനിതാ റിപ്പോർട്ടർ വികാരം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു.

യുക്രെയിനെ യൂറോപ്യൻ യൂണിയനിൽ അംഗമാക്കണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം അപേക്ഷ നൽകിയിരുന്നു. റഷ്യയ്ക്കെതിരെ പൊരുതാൻ പോർവിമാനങ്ങളും വ്യോമ പ്രതിരോധ സന്നാഹങ്ങളും യൂറോപ്യൻ യൂണിയൻ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ റഷ്യയെ റൗഡി രാഷ്‌ട്രമായി പ്രഖ്യാപിച്ച് ഉപരോധങ്ങൾ കടുപ്പിക്കാനുള്ള തീരുമാനത്തിലുമാണ് യൂറോപ്യൻ യൂണിയൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, UKRAINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.