SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.59 AM IST

സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രചരണം പൊടിപൊടിക്കുന്നു: ടീഷർട്ട് ഇവിടെ പാർട്ടിക്കാര്യം

cpm
സി പി എം പാർട്ടി കോൺഗ്രസിന്റെ ലോഗോ പതിപ്പിച്ച ടീഷർട്ട് കേന്ദ്ര കമ്മറ്റി അംഗം കെ. കെ ശൈലജ ടീച്ചർ പ്രകാശനം ചെയ്യുന്നു

ചെറുവത്തൂർ: കണ്ണൂരിൽ നടക്കുന്ന സി പി എം 23 ാം പാർട്ടി കോൺഗ്രസിന്റെ ആവേശത്തിൽ ടീഷർട്ട് ഇറക്കി ചെറുവത്തൂരിലെ വ്യാപാരി. ചെറുവത്തൂർ ടൗണിലെ റയാൻസ് ലേഡീസ് ആൻറ് കിഡ്സ് ഷോപ്പ് ഉടമ മട്ടലായിയിലെ ഇ, ശശിധരനാണ് പാർട്ടി കോൺഗ്രസിന്റെ ലോഗോ പതിപ്പിച്ച ടീഷർട്ട് വിപണിയിലെത്തിച്ചിരിക്കുന്നത്

പാർട്ടി പതാകയുടെയും അതിന് കീഴിൽ കുതിക്കുന്ന ജനങ്ങളുടെയും ചിത്രമുള്ളതാണ് ടീഷർട്ട് . മികച്ച മെറ്റിരീയലാണ് ഉപയോഗിച്ചതെന്നതിനാൽ നന്നായി ഉപയോഗിക്കാമെന്നും ശശിധരൻ പറയുന്നു. വാഷ് ചെയ്തു സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും അതേപടി നിലനിൽക്കുന്ന വിധത്തിലാണ് ടീഷർട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ടീഷർട്ടിനും മാസ്കിനും മുന്നൂറ് രൂപയാണ് വില. ആദ്യവില്പനയുടെ ഉദ്‌ഘാടനം മൂന്നിന് വൈകുന്നേരം അഞ്ചിന് ചെറുവത്തൂരിൽ നടക്കും.

പാർട്ടി കോൺഗ്രസിന്റെ ലോഗോ തയ്യാറാക്കിയ ചിത്രകാരൻ മനു കള്ളിക്കാടിൽ നിന്നും ടീ ഷർട്ട് ഏറ്റുവാങ്ങി സി .പി. എം കേന്ദ്രകമ്മറ്റി അംഗം കെ.കെ. ശൈലജ പ്രകാശനം ചെയ്തു. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, സി. പി. എം മട്ടന്നൂർ ഏരിയ കമ്മറ്റി അംഗം കെ.എ ഷാജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TEESHIRT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.