SignIn
Kerala Kaumudi Online
Friday, 19 April 2024 12.49 PM IST

വനിതാദിനത്തിൽ ഏകദിന ഉല്ലാസ യാത്രയുമായി കെ.എസ്.ആർ.ടി.സി

ksrtc

പാലക്കാട്: മാർച്ച് എട്ടിന് ലോക വനിതാദിനത്തിൽ വനിതകൾക്ക് മാത്രമായി ഏകദിന ഉല്ലാസ യാത്ര സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി പാലക്കാട് യൂണിറ്റ്. വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക്, കൊച്ചി ലുലുമാൾ, കൊച്ചി മെട്രോ എന്നിവിടങ്ങളിലേക്കാണ് യാത്ര. ഒരാൾക്ക് പ്രവേശന ഫീസ് അടക്കം 1285 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഭക്ഷണം, മെട്രോ ടിക്കറ്റ് എന്നിവ ഉൾപ്പെടില്ല. ഒരു ബസിൽ 50 പേർക്ക് യാത്ര ചെയ്യാം. ആളുകൾ കൂടുന്നതിനനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്ന് എ.ടി.ഒ ടി.എ.ഉബൈദ് പറഞ്ഞു. രാവിലെ 6.30ന് പാലക്കാട് ഡിപ്പോയിൽ നിന്നും പുറപ്പെട്ട് രാത്രി എട്ടു മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏഴാം തീയതിവരെ ബുക്കിംഗ് നടത്താം. ഇതിനു മുമ്പ് നെല്ലിയാമ്പതിയിലേക്കും പുതുവത്സരഘോഷവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ക്രൂയിസ് യാത്രയും കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9746203571, 8714062425 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.