പന്തളം : ഏപ്രിൽ അവസാന വാരം പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ് .ഐ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി പന്തളം ബ്ലോക്കുതല സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്.ശ്രീഹരി അദ്ധ്യക്ഷനായിരുന്നു .എൻ.സി.അഭീഷ് , പി.ബി.ഹർഷകുമാർ ,ആർ.ജ്യോതികുമാർ,ലസിത നായർ,വി.പി.രാജേശ്വരൻ നായർ ,കെ.പി.സി.കുറുപ്പ് ,ഇ.ഫസൽ,ഉദയകുമാർ,ഷാനവാസ് ,കെ.പി.ഹരികുമാർ,എ.ഷെമീർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ആർ.ജ്യോതികുമാർ (ചെയർമാൻ)എൻ.സി.അഭീഷ് (കൺവീനർ) എന്നീവരാടങ്ങുന്ന 101അംഗ നിർവാഹ സമിതിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |