SignIn
Kerala Kaumudi Online
Friday, 19 April 2024 7.11 PM IST

ജന നായകനായി സെലൻസ്കി, വധിക്കാൻ സായുധ സേനയെ ഇറക്കി പുട്ടിൻ

gfchgyhg

മോസ്‌കോ : അപ്രതീക്ഷിത സൈനിക നടപടിയിലൂടെ ഒറ്റ ദിവസം കൊണ്ട് യുക്രെയിൻ എന്ന കുഞ്ഞു രാജ്യത്തെ പിടിച്ചടക്കാമെന്ന പുട്ടിന്റെ അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ അടിയാണ് അവരുടെ ചെറുത്തു നില്പ്പ്. യുദ്ധം ജയിക്കാൻ അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ പോലും കാറ്റിൽ പറത്തിയുള്ള റഷ്യയുടെമുന്നേറ്റത്തെ ചെറുക്കാൻ യുക്രയിൻ ജനതയ്ക്കും സൈന്യത്തിനും ആത്മവിശ്വാസം നല്കുന്നത് ക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയാണ്. രാഷ്ട്രീയത്തിൽ വലിയ മുൻപരിചയമൊന്നുമില്ലാത്ത ഹാസ്യ താരമെന്ന് പുട്ടിൻ പുച്ഛിച്ച് തള്ളിയ സെലൻസ്‌കി ഇന്ന് ലോകം ആരാധിക്കുന്ന ജനപ്രിയ നേതാവായി ഉയർന്നു വരുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവങ്ങളായി നാം കാണുന്നത്. റഷ്യൻ പട യുക്രയിനെ നാലുപാടു നിന്നും വളഞ്ഞപ്പോൾ രാജ്യത്ത് നിന്ന് സുരക്ഷിതമായി പുറത്തു കടക്കാൻ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം പാടെ നിരസിച്ച സെലൻസ്കി യുക്രയിൻ ജനതയോടൊപ്പം അവസാന നിമിഷം വരെ പോരാടുമെന്ന് നിർഭയം ലോകത്തോട് പറഞ്ഞു. സെലൻസ്കിയുടെ ജനസമ്മതി കുത്തനെ ഉയർന്നത് പുട്ടിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. സെലൻസ്കിയേയും മറ്റു മന്ത്രിമാരേയും വധിക്കാനായി പുട്ടിൻ സ്വകാര്യ സായുധ സേനയെ ഇറക്കിയെന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. പുട്ടിന്റെ സുഹൃത്തും വിശ്വസ്തനുമായ യെവ്‌ജെനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള ദ വാഗ്നർ ഗ്രൂപ്പാ'ണ് ഇതിനായി രംഗത്തുള്ളത്. ഇവർ ദൗത്യം നിർവഹിക്കാനായി ശനിയാഴ്ച യുക്രെയിനിലെത്തിക്കഴിഞ്ഞു. സെലൻസ്‌കി ഉൾപ്പെടെ 32 പ്രമുഖ യുക്രെയിൻ നേതാക്കളെ വധിക്കുകയെന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ഈ വിവരം നേരത്തേ ലഭിച്ച യുക്രയിൻ സർക്കാർ കീവിൽ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യൻ ഏജന്റായി കണ്ട് ഉടൻ വെടിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തു.

സെലൻസ്കിയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് ഭാര്യ ഒലീന

പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആത്മ വിശ്വാസവും കരുത്തുമേകി കൂടെ നില്ക്കുന്ന യുക്രയിൻ പ്രസിഡന്റിനെ വാനോളം പുകഴ്ത്തി പ്രഥമ വനിത ഒലീന സെലൻസ്ക. യുക്രയിൻ വിട്ടു പോകില്ലെന്ന് തീരുമാനിച്ച സെലൻസ്കിക്ക് പൂർണ പിന്തുണ നല്കി ഭാര്യ ഒലീന സെലെൻസ്‌കയും കൂടെയുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഒലീന തന്റെ ഭർത്താവിനേയും യുക്രയിൻ ജനതയേയും പിന്തുണച്ച് പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.

എന്റെ പ്രിയപ്പെട്ടവരേ,​ ഇന്ന് ഞാൻ നിങ്ങളെ എല്ലാവരെയും കാണുന്നുണ്ട്. ഞാൻ നിങ്ങളുടെ പോസ്റ്റുകളും വീഡിയോകളും കാണുന്നുണ്ട്, യുക്രയിൻ മണ്ണിൽ എന്റെ ഭർത്താവിനൊപ്പം നിങ്ങളുടെ ഇടയിൽ നിങ്ങൾക്കൊപ്പം ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒലീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മറ്റൊരു പോസ്റ്റിൽ യുക്രെയ്നിൽ കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയുടെ ചിത്രവും അവർ പങ്കുവച്ചു. 'ഈ കുട്ടി ജനിച്ചത് കീവ് ബോംബ് ഷെൽട്ടറിലാണ്. സമാധാനാന്തരീക്ഷത്തിലായിരുന്നു ഈ കുഞ്ഞ് ജനിക്കേണ്ടിയിരുന്നത്. ' സെലെൻസ്‌ക കുറിച്ചു. രാജ്യത്തെ അറിയപ്പെടുന്ന ആർകിടെക്റ്റും തിരക്കഥാകൃത്തും കൂടിയായ ഒലീന 2003 ലാണ് സെലെൻസ്‌കിയെ വിവാഹം ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.