പത്തനംതിട്ട : മികച്ച വായനാശീലവും പൊതുബോധവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരഗ്രാമം പദ്ധതിക്ക് തുടക്കമിട്ട് ബാലസംഘം ജില്ലാകമ്മറ്റി. ജില്ലയിലെ ആദിവാസി ഊരുകളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് വായനശാലകൾ തുടങ്ങും. ഓരോ യൂണിറ്റുകളും ഭവനസന്ദർശനം നടത്തി 50 പുസ്തകങ്ങൾ വീതം ശേഖരിച്ച് വായനശാലയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ജില്ലയിലാകെ 1200 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിൽ ഒന്നും മുനിസിപ്പാലിറ്റികളിൽ രണ്ട് വീതവും വായനശാലകൾ തുടങ്ങാനാണ് പദ്ധതി. ട്രൈബൽ മേഖലയിൽ, കാട്ടാത്തി പാറ , ആവണിപ്പാറ, അടിച്ചിപ്പുഴ എന്നീ ലൈബ്രറികളെ സഹായിക്കുക എന്നതാണ് ലക്ഷ്യം .
ജില്ലാതല ഉദ്ഘാടനം ചലച്ചിത്രതാരം പ്രിയങ്ക നായർ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർക്ക് പുസ്തകം നൽകി നിർവഹിച്ചു. ബാലസംഘം ജില്ലാ ജോയിൻ കൺവീനർ സക്കീർ ഹുസൈൻ, ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട്, ജില്ലാ ജോയിന്റ് സെക്രട്ടറി നന്ദഗോപൻ, ഏരിയ കോർഡിനേറ്റർ ദീപു, ഡോ. തോമസ് ഈപ്പൻ പണിക്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |