SignIn
Kerala Kaumudi Online
Thursday, 25 April 2024 10.03 AM IST

കുമ്പഴ ശ്രീനാരായണ സ്തൂപിക വാർഷികം

sndp

പത്തനംതിട്ട : കുമ്പഴ ശ്രീനാരായണ സ്തൂപിക മതസൗഹാർദ്ദത്തിന്റെ പ്രതീകമാണെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. 29 ാംമത് ശ്രീനാരായണ സ്തൂപിക വാർഷികത്തോടനുബന്ധിച്ച് പതാകയുയർത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട യൂണിയൻ 29 വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച സ്തൂപിക എല്ലാമതവിഭാഗങ്ങളുടെയും പ്രതീകമായി നിലനിൽക്കുകയാണ്. കൊവിഡിനെ തുടർന്നാണ് ഇത്തവണ സ്തൂപികയിലെ പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചു നടന്നിരുന്ന ആഘോഷപരിപാടികളും കൺവെൻഷനും ഒഴിവാക്കിയത്. വരുംവർഷങ്ങളിൽ കൂടുതൽ വിപുലമായി ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു. വൈദികയോഗം പത്തനംതിട്ട യൂണിയൻ ആചാര്യൻ തന്ത്രി ജനിൽകുമാറിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം, വിശേഷാൽപൂജകൾ, സമൂഹപ്രാർത്ഥന, ഗുരുഭാഗവതപാരായണം എന്നിവ നടന്നു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, എസ്.സജിനാഥ്, പി.സലിംകുമാർ, കെ.എസ്. സുരേശൻ, പി.കെ.പ്രസന്നകുമാർ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, മുൻ യൂണിയൻ കൗൺസിലർ കെ.കെ.ബാലൻ കൈനിക്കര, 4932 നമ്പർ കുമ്പഴ ശാഖാ പ്രസിഡന്റ് കെ.പി.സുമേഷ്, വൈസ് പ്രസിഡന്റ് സരോജിനി സത്യാനന്ദൻ, സെക്രട്ടറി സുരേഷ്, 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ്‌കുമാർ, 87 നമ്പർ നെടുമനാൽ ശാഖാപ്രസിഡന്റ് കരുണാകരൻ പരുത്തിയാനിക്കൽ, സെക്രട്ടറി എം.ആർ.പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.