വെള്ളറട: മഹാശിവരാത്രി പ്രമാണിച്ച് ശിവക്ഷേത്രങ്ങളിൽ വൻഭക്തജനതിരക്ക് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രത്യേക പൂജകളും ഹോമങ്ങളും സംഘടിപ്പിച്ചിരുന്നു. ശിവാലയ ഓട്ടക്കാരെകൊണ്ട് റോഡുകളും ക്ഷേത്രങ്ങളും നിറഞ്ഞിരുന്നു. വെളളറട ശ്രീനാരായണപുരം ലോകനാഥ ക്ഷേത്രത്തിൽ ശിവരാത്രി പ്രമാണിച്ച് രാവിലെ മഹാഗണതിഹോമം, പ്രഭാഷണം, പൊങ്കാലയും വൈകുന്നേരം പുഷ്പാഭിഷേകം അലങ്കാരദീപാരാധന എന്നീചടങ്ങുകൾ നടന്നു. കാക്കതൂക്കി ചെമ്പകത്തിൻപാറ ശിവക്ഷേത്രത്തിൽ രാവിലെ മൃത്യുഞ്ജയഹോമവും വൈകുന്നേരം പ്രത്യേക ദീപാരാധനയും യാമപൂജകളും സംഘടിപ്പിച്ചിരുന്നു. ചെറുവല്ലൂർ ശ്രീമഹാദേവക്ഷേത്രം ,ചെഴുങ്ങാനൂർ ശ്രീമഹാദേവക്ഷേത്രം ,കൂട്ടപ്പൂ ശ്രീമഹാദേവക്ഷേത്രം ,തൃപ്പരപ്പ് ശിവക്ഷേത്രം,ഒറ്റശേഖരമംഗലം മാഹദേവക്ഷേത്രം,കീഴാറൂർ ശ്രീരാജരാജേശ്വരിക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേകശിവരാത്രി യാമപൂജകൾ നടന്നു. വെള്ളറട ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിൽ നടക്കുന്ന അഞ്ചുദിവസത്തെ ശിവരാത്രി മഹോത്സവം ഇന്ന്ആറാട്ടോടുകൂടി സമാപിച്ചു. നെയ്യാറ്റിൻകര മേഖലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലും പ്രത്യേക യാമ പൂജകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |