SignIn
Kerala Kaumudi Online
Friday, 29 March 2024 9.08 PM IST

ദക്ഷിണാഫ്രിക്ക വിജയിച്ച് സമനില പിടിച്ചു

cricket

ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിന്റെ മണ്ണിൽ ചരിത്രത്തിലിതുവരെ പരമ്പരയിൽ തോറ്റിട്ടില്ലെന്ന റെക്കാഡ് നിലനിറുത്തി ദക്ഷിണാഫ്രിക്ക. ഇന്നലെ ക്രൈസ്റ്റ് ചർച്ചിൽ സമാപിച്ച രണ്ടാം ടെസ്റ്റിൽ 198 റൺസിന് ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 1-1ന് സമനിലയിലാക്കിയാണ് ചരിത്രത്തിലാദ്യമായി ഒരു പരമ്പര വിജയം നേടാനുള്ള കിവീസിന്റെ മോഹം തകർത്തത്. ആദ്യ ടെസ്റ്റിൽ ഒരിന്നിംഗ്സിനും 276 റൺസിനും ജയിച്ച ന്യൂസിലാൻഡ് പരമ്പര വിജയം കൊതിച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയുടെതിരിച്ചുവരവിന് മുന്നിൽ തലകുനിച്ച് പരമ്പര പങ്കിടുകയായിരുന്നു.

ക്രൈസ്റ്റ് ചർച്ചിൽ ആദ്യ ഇന്നിംഗ്സിൽ 364 റൺസടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് 293 റൺസിൽ അവസാനിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 354/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു.426 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 227ന് ആൾഒൗട്ടായതോടെയാണ് ദക്ഷിണാഫ്രിക്ക വിജയം ആഘോഷിച്ചത്.

ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയാണ് മാൻ ഒഫ് ദ മാച്ച്. കിവീസിന്റെ മാറ്റ് ഹെൻട്രി മാൻ ഒഫ് ദ സിരീസായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.