കൊല്ലം: വധശ്രമ കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ കൊല്ലം ഈസ്റ്റ് പൊലീസ് എസ്.എൻ കോളേജിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് സൗത്ത് പുതുവൽപുരയിടം സി.ആർ.എ 57ൽ മനു രാജേന്ദ്രനാണ് (31) പിടിയിലായത്. 2020 മാർച്ച് 18ന് ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് താമരക്കുളം സ്വദേശി സുഭാഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കൊല്ലം ഈസ്റ്റ്, കുണ്ടറ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് മനു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആർ. രതീഷ് കുമാർ എസ്.സി.പി.ഒമാരായ ബിനു, ഹരി, ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |