SignIn
Kerala Kaumudi Online
Friday, 29 March 2024 12.07 AM IST

തൂത്തുക്കുടി - മഡ്ഗാവ് ട്രെയിൻ സർവീസിന് സാദ്ധ്യത

rail

കൊല്ലം: വൈദ്യുതീകരണം പൂർത്തിയാകുന്ന കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിലൂടെ തൂത്തുക്കുടി - മഡ്ഗാവ് ട്രെയിൻ സർവീസിന് സാദ്ധ്യതയേറി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് ആരംഭിച്ച് തിരുനെൽവേലി, തെങ്കാശി, പുനലൂർ, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മാംഗ്ലൂർ വഴി ഗോവയിലെ മഡ്ഗാവ് വരെ എത്തുന്നതാണ് സർവീസ്.

സർവീസ് നിലവിൽ വന്നാൽ തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മലബാർ മേഖലയിലേക്കും മാംഗ്ലൂരിലേക്കും നേരിട്ട് ട്രെയിൻ സർവീസ് ലഭിക്കും. തൂത്തുക്കുടി, കൊച്ചി, മാംഗ്ലൂർ തുടങ്ങിയ പ്രധാന തുറമുഖ നഗരങ്ങളെയും ബന്ധിപ്പിക്കും. വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്കും വഴിയൊരുക്കും. ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പ ഭക്തർക്ക് അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങളിലേക്ക് എത്താനും ഈ സർവീസ് ഉപകാരപ്പെടും.

""

പുതിയ സർവീസിനായി കൊല്ലം - ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് നിവേദനം നൽകി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകി.

ദിപു പുനലൂർ,​ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.