SignIn
Kerala Kaumudi Online
Saturday, 20 April 2024 7.05 AM IST

തന്റെ ഡ്രൈവറെയടക്കം തട്ടിക്കൊണ്ട് പോയെന്ന് മുൻ എംപി

v

ന്യൂഡൽഹി: തന്റെ വീട്ടിൽ വന്ന മൂന്നുപേരെയും സ്വകാര്യ ഡ്രൈവറേയും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയെന്ന് മുൻ ആന്ധ്രാപ്രദേശ് എം.പി ജിതേന്ദർ റെഡ്ഡി. ഡൽഹിയിലെ സൗത്ത് അവന്യൂ ഏരിയയിലുള്ള റെഡ്ഡിയുടെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. ഡ്രൈവറിനോടൊപ്പം അതിഥികൾ ഈ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. തന്റെ ഡ്രൈവറായ ഥാപ്പയേയും സാമൂഹിക പ്രവർത്തകൻ രവി മുന്നൂരിനേയും അടക്കം ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ട് പോയെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു.

സംഭവത്തിന്റെ തെളിവാണെന്നവകാശപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങളും റെഡ്ഡി ട്വീറ്റ് ചെയ്തു. അജ്ഞാതർ നാല് പേരെ കാറിൽക്കയറ്റി കൊണ്ടുപോകുന്നതായി ദൃശ്യങ്ങളിൽ കാണാം.സംഭവത്തിൽ മുൻ എം.പിയുടെ പരാതി ലഭിച്ചതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FORMER ANDHRA PRADESH MP ALLEGES THREE GUESTS, DRIVER KIDNAPPED IN DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.