SignIn
Kerala Kaumudi Online
Thursday, 25 April 2024 7.54 AM IST

സ്റ്റാർട്ടപ്പുകളിലേക്ക് യു.എ.ഇയിൽ നിന്ന് നിക്ഷേപം ആകർഷിക്കും

start-up

കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ദുബായ് ടെക്‌നോളജി ഓൺട്രപ്രനർ കാമ്പസുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവയ്ക്കും. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ദുബായിൽ ഏയ്‌ഞ്ജൽ നിക്ഷേപക കൂട്ടായ്‌മയും രൂപീകരിച്ചു.

സാങ്കേതികവിദ്യ സംരംഭങ്ങളിലും സ്റ്റാർട്ടപ്പുകളിലും നിക്ഷേപിക്കാൻ മിഡിൽ ഈസ്റ്റിലെ സംരംഭകരെ പ്രചോദിപ്പിക്കുന്നതിന് സംഘടിപ്പിച്ച 'ഇഗ്‌നൈറ്റ് 2022" സമ്മേളനത്തിന്റെ തുടർച്ചയാണ് ധാരണാപത്രം. പ്രവാസി വ്യവസായികളെ ഉൾപ്പെടുത്തി ഏയ്‌ഞ്ജൽ ഇൻവെസ്റ്റേഴ്‌സ് നെറ്റ്‌വർക്ക് രൂപീകരിക്കുകയായിരുന്നു ഇഗ്‌നൈറ്റിന്റെ ലക്ഷ്യം.

യു.എ.ഇയിലെ വ്യവസായികളുടെ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ (ഐ.പി.എ), കേരള സ്റ്റാർട്ടപ്പ് മിഷൻ, മലയാളി ബിസിനസ് ഡോട്ട്‌കോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇഗ്‌നൈറ്റ് സംഘടിപ്പിച്ചത്.

കേരള സ്റ്റാർട്ടപ്പ് മിഷൻ ഡയറക്ടർ പി.എം. റിയാസ്, മലബാർ ഏയ്‌ഞ്ജൽ നെറ്റ്‌വർക്ക് ചെയർമാൻ ശൈലൻ സഗുണൻ, ഫ്രഷ് ടു ഹോം സഹസ്ഥാപകൻ മാത്യു ജോസഫ്, ഐ വയർ ചെയർമാൻ അഹമ്മദ് ഫസീഹ് അക്തർ, സർവേ സ്പാരോ സ്ഥാപകൻ ഷിഹാബ്, ഐ.പി.എ ചെയർമാൻ വി.കെ. ഷംസുദീൻ, സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികളായ നാസിഫ് എൻ.എം., റസീഖ് എം.എസ് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STARTUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.