അമ്പലപ്പുഴ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കുക, തസ്തിക പരിഷ്കരണം യാഥാർത്ഥ്യമാക്കുക, സീനിയോറിട്ടി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിനു മുന്നിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി എൽ. ദീപ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.അർഷദ് , എസ്.രേഷ്മ ,എൽ. ഷീനാലാൽ എന്നിവർ ധർണ്ണക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |