കോഴിക്കോട്: ചാഞ്ചാടിക്കളിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യം. അല്ലാതെ, ലീഗിന് ഒരു ചാഞ്ചാട്ടവുമില്ലെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കെ.ടി.ജലീലുമായുള്ള സംസാരം തികച്ചും വ്യക്തിപരമായിരുന്നു. അതിന് അനാവശ്യ നിറം കൊടുക്കേണ്ടതില്ല. രാഷ്ട്രീയത്തിനപ്പുറത്ത് ഒരുപാട് സൗഹൃദങ്ങളുണ്ട്. പലരേയും കാണും. പലരുമായും സംസാരിക്കും. ലീഗ് എൽ.ഡി.എഫിലേക്ക് പോവുകയാണെന്നൊക്കയുള്ള പ്രചാരണങ്ങൾ ചില കുബുദ്ധികളുടേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |